തിരുവനന്തപുരം വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തില അഞ്ച് പേർ മരിച്ചു. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്. പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഖിൽ, മരുമകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്.ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. വീടിന്റെ ഉൾഭാഗം പൂർണമായി കത്തിയ നിലയിലാണെന്ന് റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
തീപിടിത്തതിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു.പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചതു കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്. തുടർന്ന് നാട്ടുകാർ അറിയതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് വീടിനുള്ളിലെ തീ അണച്ചത്.
Post a Comment