കൂട്ടാലിടയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.


കൂട്ടാലിട: ഷാജി എന്ന നരവൻ പറമ്പത്ത് സാജിദിനെ ചെങ്ങോടുമ്മൽ ഷിബു ആണ്  കുത്തി പരിക്കേൽപിച്ചത്. ഇരുവരും തടിമിൽ തൊഴിലാളികൾ ആണ്.

സംഭവശേഷം പ്രതി  ഓടി രക്ഷപ്പെട്ടു. അവിടനല്ലൂർ ലക്ഷ്മി നാരായണ ക്ഷേത്ര കോമ്പൗണ്ടിൽ കയറി ഒളിച്ച പ്രതിയെ ബാലുശ്ശേരി പോലീസ് എത്തി പിടികൂടി.  കുത്തേറ്റ ഷാജിയെ  കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

അക്രമത്തിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.  പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post