കൊയിലാണ്ടി: 2016 മാർച്ച് 31 നു ശേഷം ടാക്സ് അടക്കാതെ കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 2020 മാർച്ച് 31 വരെയുള്ള നികുതി ബാധ്യത വളരെ ചുരുങ്ങിയ നിരക്കിൽ ടാക്സ് അടച്ച് ഒഴിവാക്കാം 'പഴയ വാഹനം സംബന്ധിച്ച് ഉടമയക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ വാഹനം പൊളിച്ചു പോയെങ്കിലോ, മോഷണം പോയെങ്കിലോ ഈ പദ്ധതിയിലൂടെ ഭാവിയിൽ ഉണ്ടാക്കാവുന്നതുൾപ്പെടെ എല്ലാ നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കാം. ഈ സൗകര്യം മാർച്ച് 31 വരെ മാത്രമാണുള്ളതെന്ന് കൊയിലാണ്ടി ജോയൻ്റ് ആർ ടി ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04962623215
Post a Comment