അധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച സംഭവം; അറസ്റ്റിലായ ആർ. വിനോയ് ചന്ദ്രനെ സസ്പെൻഡ് ചെയ്തു.


അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച് വിജിലൻസ് പിടിയിലായ ആർ. വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ആയ ആർ. വിനോയ് ചന്ദ്രൻ ഗയിൻ പി എഫിന്റെ സംസ്ഥാന നോഡൽ ഓഫീസർ ആണ്. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. 

കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം അശ്വതി അപ്പാർട്ട്മെന്റ് എസ്-മൂന്ന് വിസ്മയയിൽ ആർ. വിനോയ് ചന്ദ്ര (43)നെകിഴക്കൻ മേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ്  ചെയ്തിരുന്നു.

Post a Comment

Previous Post Next Post