ലുലു മാളിന് മുന്നിൽ പ്രതിഷേധവുമായി സമരക്കാർ; ജീവനക്കാരെ ഗേറ്റിനുമുന്നിൽ തടഞ്ഞു.


തിരുവനന്തപുരം ലുലു മാളിന് മുന്നിൽ പ്രതിഷേധവുമായി സമരാനുകൂലികൾ. ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയൻ പ്രവർത്തകർ ഗേറ്റിന് മുന്നിൽ തടഞ്ഞുനിർത്തുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളിൽ ജോലിക്കെത്തണമെന്നാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്നാണ് ലുലു ജീവനക്കാർ പറഞ്ഞത്. പണി മുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാർ തടഞ്ഞത്.

Post a Comment

Previous Post Next Post