ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കും- മന്ത്രി മുഹമ്മദ് റിയാസ്




റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഭൂമി വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് സര്‍ക്കാര്‍ മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തില്‍ അത് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷനായി. 
ജില്ലയിലെ പ്രധാന സ്ഥലങ്ങളായ വടകരയെയും പേരാമ്പ്രയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ഗ്രാനുലാര്‍ സബ് ബേസ്, വൈറ്റ് മിക്‌സ് മെക്കാഡം എന്നിവയുപയോഗിച്ച് ശക്തിപ്പെടുത്തും. മിക്‌സഡ് സീല്‍ സര്‍ഫസ് ഉപയോഗിച്ചാണ് ഉപരിതലത്തിന്റെ നിര്‍മ്മാണം. 2.69 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. ആറ് മാസത്തികം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 
കെആര്‍എഫ്ബി ടീം ലീഡര്‍ എസ്. സജീവ്, തോടന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post