നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.


നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരണമാണെന്നും അതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.   ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് കൗസർ എടപ്പകത്ത് നിർദേശം നൽകിയിട്ടുണ്ട്.

 നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലിരിക്കെ, തുടരന്വേഷണം നടത്തുന്നത് നിയമപരമല്ലെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ കേസിൽ തുടരന്വേഷണം നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും ഒരു കേസിൽ തെളിവുകൾ പുറത്തുവന്നാൽ അന്വേഷണം നടത്താനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കോടതി പരിശോധിച്ചത് തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് അധികാരമുണ്ടോ എന്നത് മാത്രമാണ്.

 കേസിലെ തെളിവുകളിലേക്കും മറ്റും ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നുമാസത്ത സമയമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഏപ്രിൽ 15-നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

 സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സംഘം തുടരന്വേഷണം ആരംഭിച്ചത്. എന്നാൽ തുടരന്വേഷണത്തിനെതിരേ ദിലീപ് കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപിന്റെ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post