കോഴിക്കോട് വീണ്ടും ലഹരി വേട്ട : 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍

70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്റെ (36) വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

കോഴിക്കോട് നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്താന്‍ തയ്യാറാക്കി വെച്ച ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്.

ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീന്‍ ഇതിന് മുൻപും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരില്‍ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ എത്തിക്കുന്നത്. ഇയാളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post