സ്വകാര്യ ബസുകൾ 24 മുതൽ സർവ്വീസ് നിർത്തി വെയ്ക്കുന്നു

മിനിമം യാത്രാനിരക്ക് 12 ഉം കിലോമീറ്റര്‍ നിരക്ക് ഒരു രൂപ 10 പൈസയുമായി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് മിനിമം ചാര്‍ജ് ആറും തുടര്‍ന്നുള്ള യാത്രാനിരക്കിന്‍റെ 50 ശതമാനമായും നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌​, സ്വകാര്യബസുകള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വിസ് നിര്‍ത്തി​വെയ്ക്കും.​

കഴിഞ്ഞ നവംബറില്‍ പണിമുടക്ക്​ പ്രഖ്യാപിച്ചപ്പോള്‍,10 ദിവസത്തിനകം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്ന്​ സമരം മാറ്റി​വെച്ചെങ്കിലും ഇതുവരെയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന്​ ബസുടമാ സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

സമരത്തിന് മുന്നോടിയായി തിങ്കളാഴ്ച ബസുടമകള്‍ സെക്ര​ട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കോവിഡ് കാലം കഴിയുംവരെയും സ്വകാര്യ ബസുകളിലെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കുക, കോവിഡ് കാലത്ത് അടച്ച്‌ വാഹനനികുതിയും പിഴയും ബസുടമകള്‍ക്ക് തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. സംയുക്ത ബസുടമാസമിതി ചെയര്‍മാന്‍ ലോറന്‍സ്ബാബു, കണ്‍വീനര്‍ ആര്‍. പ്രസാദ്, ജില്ല അസോസിയേഷന്‍ പ്രസിഡന്‍റ്​ എം.ഡി.

രവി, ട്രഷറര്‍ വി. ശശിധരന്‍ പിള്ള, സെന്‍ട്രല്‍ കമ്മിറ്റി അംഗം വി. ബാലചന്ദ്രന്‍ പിള്ള, ജോ. സെക്രട്ടറി എ. നിസാറുദ്ദീന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post