ആവേശകരമായ ഐ.എസ്.എൽ 2022 ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ്.


ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തറപറ്റിച്ചാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. ജീക്സൺ സിങ്ങിന്റെ അസിസ്റ്റിൽ 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ കിടിലൻ ഗോൾ. എന്നാൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെ ഹൈദരാബാദ് ഗോൾ മടക്കി. അധികമായി അനുവദിച്ച 30 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

 മലയാളി താരം കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 68ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോൾ. ജീക്സൺ സിങ്ങാണ് പാസ് നൽകിയത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ജയമുറപ്പിച്ചിരുന്ന വേളയിൽ 88ാം മിനിറ്റിൽ സാഹിൽ ടവേരയുടെ ലോങ് റേഞ്ച് ഗോളിലൂടെയാണ് ഹൈദരാബാദ് ഗോൾ മടക്കിയത്.

Post a Comment

Previous Post Next Post