നമ്പര്‍ 18 പോക്സോ കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിര്‍ദേശം.
ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാകും ചോദ്യം ചെയ്യല്‍. അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം പോക്‌സോ കോടതിയിലെത്തിയിരുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്നും എന്നായാലും സത്യം തെളിയുമെന്നും അവര്‍ പ്രതികരിച്ചു. എന്നായാലും സത്യം തെളിയും. അതു മാത്രമല്ല, പൊലീസുമായി സഹകരിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കില്ലെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നമ്പര്‍ 18 പോക്സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. നേരത്തെ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി ഇത് കൈപ്പറ്റിയിരുന്നില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ നോട്ടീസ് പതിക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ഇതിനിടെയാണ് അഞ്ജലി കോടതിയിലെത്തിയത്. ഒന്നാം പ്രതിയായ റോയ് വലയാറ്റിന്‍ കഴിഞ്ഞ ദിവസം പൊലീസിന് മുൻപാകെ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല.
Post a Comment