മുഖ്യമന്ത്രിയുടെ 1 ലക്ഷം രൂപ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപാ വീതം ലഭിക്കുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

മുഖ്യമന്ത്രിയുടെ ഇരുപതിനപരിപാടിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ചു വരെ അപേക്ഷനൽകാം.

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2020-21 അദ്ധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച വിദ്യാത്ഥികൾക്കാണ് സ്കോളർഷിപ്പിനുള്ള അർഹത.

അവസാന വർഷ ഡിഗ്രി പരീക്ഷയിൽ ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരായവരെ കണ്ടെത്തുന്നത്.
റഗുലറായി പഠിച്ച് 75% ത്തിനു മുകളിൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം.

Post a Comment

Previous Post Next Post