ജില്ലാതല ആശുപത്രികളിൽ 92.75 ശതമാനം സ്കോർ നേടി ഒന്നാം സ്ഥാനം കൊല്ലം ജില്ലാ ആശുപത്രിയും എറണാകുളം ജനറൽ ആശുപത്രിയും പങ്കിട്ടു. ജില്ലാ തലത്തിൽ 89.24 ശതമാനം സ്കോറോടെ രണ്ടാം സ്ഥാനം തൃശൂർ ജനറൽ ആശുപത്രി കരസ്ഥമാക്കി. ഒന്നാം സ്ഥാനത്തിന് 50 ലക്ഷവും രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ സ്കോർ നേടിയ 6 ആശുപത്രികൾ 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകളും നേടിയിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, കൊല്ലം (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തെത്തിയ താമരശേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് (89.95 ശതമാനം) 10 ലക്ഷം രൂപയും കരസ്ഥമാക്കി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തിലൽ 70 ശതമാനത്തിലl കൂടുതലl സ്കോർ നേടിയ 7 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകളും ലഭിക്കും.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് തൃശൂർ പെരിഞ്ഞനം സിഎച്ച്സി (91.29 ശതമാനം) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡുകളും ലഭിക്കുന്നതാണ്.അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3 ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഫസ്റ്റ് ക്ലസ്റ്ററിൽ തിരുവല്ല അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (99.2 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (96.3 ശതമാനം) കരസ്ഥമാക്കി. തിരുവനന്തപുരം മുട്ടട അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (95.8 ശതമാനം) ഒരു ലക്ഷം രൂപയുടെ മൂന്നാം സ്ഥാനത്തിന് അർഹരായി.
സെക്കന്റ് ക്ലസ്റ്ററിൽ തൃശൂര് സെന്റർ വി ആർ പുരം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (98.3 ശതമാനം) ഒന്നാം സ്ഥാനവും, തൃശൂര് ഗോസായിക്കുന്ന് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (97.9 ശതമാനം) രണ്ടാം സ്ഥാനവും, എറണാകുളം എളമാന്തോപ്പ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (96.3 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.തേർഡ്ക്ലസ്റ്ററില് മലപ്പുറം വെട്ടേക്കോട് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 92.9 ശതമാനത്തോടെ ഒന്നാം സ്ഥാനവും കാസർകോട് പുളിങ്കുന്ന് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ 90 ശതമാനത്തോടെ രണ്ടാം സ്ഥാനവും വയനാട് കല്പ്പറ്റ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ സെന്റര് 87.9 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അതോടൊപ്പം തന്നെ നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡുകളും ലഭിക്കുന്നതാണ്.പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ത്രങ്ങൾക്ക് 50,000 രൂപ വീതവും അവാർഡ് തുക ലഭിക്കുന്നതാണ്.
എഫ്എച്ച്സി കാട്ടാക്കട ന്യൂ ആമചാൽ, തിരുവനന്തപുരം (92.5 ശതമാനം), എഫ്എച്ച്സി അഴീക്കൽ, കൊല്ലം (86.3 ശതമാനം), പിഎച്ച്സി പാണാവള്ളി, ആലപ്പുഴ (81 ശതമാനം), പിഎച്ച്സി പുന്നപ്ര സൗത്ത് (81 ശതമാനം), എഫ്എച്ച്സി ഓമല്ലൂര് പത്തനംതിട്ട (94.2 ശതമാനം), എഫ്എച്ച്സി മുത്തോലി, കോട്ടയം (87.9 ശതമാനം), പിഎച്ച്സി കോടിക്കുളം, ഇടുക്കി (85 ശതമാനം), എഫ്എച്ച്സി രായമംഗലം, എറണാകുളം (91.7 ശതമാനം), എഫ്എച്ച്സി മാടവന, തൃശൂര് (96.7 ശതമാനം), എഫ്എച്ച്സി പൂമംഗലം, തൃശൂർ (96.7 ശതമാനം), എഫ്എച്ച്സി വെല്ലിനേഴി, പാലക്കാട് (80.3 ശതമാനം), എഫ്എച്ച്സി വഴക്കാട്, മലപ്പുറം (97 ശതമാനം), എഫ്എച്ച്സി നരിപ്പറ്റ, കോഴിക്കോട് (97.1 ശതമാനം), എഫ്എച്ച്സി എടവക, വയനാട് (97.9ശതമാനം). എഫ്എച്ച്സി ന്യൂ മാഹി, കണ്ണൂർ (95.6 ശതമാനം), എഫ്എച്ച്സി പാണത്തൂർ , കാസർകോഡ് (98.3 ശതമാനം) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയവ.
അതോടൊപ്പം തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 28 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡുകളും ലഭിക്കും. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

Post a Comment