ഇന്നത്ത പ്രധാനപ്പെട്ട അറിയിപ്പുകൾ


 ശ്രം മെഗാ തൊഴില്‍മേള: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം

 ശ്രം മെഗാ തൊഴില്‍മേള ഫെബ്രുവരി 19 ന് കോഴിക്കോട്  ഗവ. എഞ്ചിനീയറിംഗ് കോളേജില്‍  നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക്് ഫെബ്രുവരി 16 വരെ www.statejobportal.kerala.gov.in വെബ്സൈറ്റിലെ ജോബ് ഫെയര്‍ ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം 

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഫെബ്രുവരി 19 രാവിലെ 11.00 മണിക്ക് ഇന്റര്‍വ്യൂ നടക്കും.  

യോഗ്യത: ബിബിഎ / എംബിഎ അല്ലെങ്കില്‍  സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ സാമ്പത്തിക ശാസ്്ത്രം ബിരുദം അല്ലെങ്കില്‍ ബിരുദവും ഡിപ്ലോമയും ഡിജിഇടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പരിശീലനവും. പ്ലസ്ടുതലത്തില്‍ ഇംഗ്ലീഷും കംപ്യൂട്ടര്‍ ബേസിക്‌സും പഠിച്ചിരിക്കണം. അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഡിജിഇടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പരിശീലനം നേടിയ നിലവിലെ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കും അപേക്ഷിക്കാം.

 യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബേപ്പൂര്‍ ഗവ. ഐടിഐ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍:   0495-2415040


അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

കോഴിക്കോട് ആര്‍.ഐ. സെന്ററിന് കീഴില്‍ 1993 മെയ് മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ ഐ.ടി.ഐ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതിനായി ഹാള്‍ടിക്കറ്റ്, ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പിഎന്‍എസി അപ്രന്റിസ്ഷിപ്പ് സംബന്ധമായ മറ്റുരേഖകള്‍ എന്നിവ സഹിതം കോഴിക്കോട് ആര്‍.ഐ. സെന്ററില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2370289


അറിയിപ്പ് 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ LDC (SR for SC/ST  only) (കാറ്റഗറി നമ്പര്‍: 122/16) തസ്തികയിലേയ്ക്കുള്ള  തിരഞ്ഞെടുപ്പിനായി 19.12.2018ന് നിലവില്‍വന്ന 933/18/DOD നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 18.12.2021ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാല്‍ ടി റാങ്ക് പട്ടിക 19.12.2021 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി കേരള പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.


ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 17 രാവിലെ 10.30 മുതല്‍ 4.30 വരെ ഓണ്‍ലൈന്‍ ട്രെയിനിങ് സംഘടിപ്പിക്കുന്നു. 9188522713 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയച്ച് മീറ്റിങ്ങില്‍ പങ്കെടുക്കാം.


ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിച്ച സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി,  ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നഴ്‌സിങ്ങ്,  ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ആദ്യ അവസരത്തില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയിലെ ആദ്യ മൂന്നു  സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ.  അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്‌സില്‍ 60 ശതമാനത്തിലും കൊമേഴ്‌സില്‍ 70 ശതമാനത്തിലും  സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. 

നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക്    മാര്‍ച്ച് 31 ന് വൈകുന്നേരം 3 മണി വരെ  സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും   ചെയ്യേണ്ടതാണ്. പരീക്ഷാതീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോറത്തിന്റെ മാതൃകയും മറ്റുവിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. മാര്‍ക്ക് ലിസ്റ്റിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  ഹാജരാക്കേണ്ടതാണ്. അംഗവും വിദ്യാര്‍ഥിയും തമ്മിലുള്ള  ബന്ധം തെളിയിക്കുന്നതിന്  മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0495 2384006

Post a Comment

Previous Post Next Post