ബാബുവിനെതിരെ കേസെടുക്കാനൊരുങ്ങിയ വനവകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് ; വനംവകുപ്പ് മന്ത്രി



മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന് നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും മന്ത്രി പറഞ്ഞു. 

കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരായ വനം വകുപ്പ് സെക്രട്ടറിയെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി നേരിട്ട് വിളിപ്പിച്ചാണ് ഇക്കാര്യം പറഞ്ഞത്.

കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. 

വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തിയിരുന്നു, മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.





 

Post a Comment

Previous Post Next Post