വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദസാമ്പിളുകള്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സാമ്പിളുകള്‍ നല്‍കുക. കോടതി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് സാമ്പിളുകള്‍ പരിശോധനക്ക് അയക്കും. അതേസമയം, നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്റെ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കും.
പരിശോധനാ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്ക് അനുസരിച്ച് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനും സാധ്യതയുണ്ട്. പതികളില്‍ നിന്ന് കണ്ടെടുത്ത ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നുണ്ട്.
ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുൻപാകെ നല്‍കിയിരുന്നു.
Post a Comment