കാലിക്കറ്റ് സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥിദ്രോഹ നിലപാടുകള്‍ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സര്‍വകലാശാല ഉപരോധിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധിച്ചത്. കൃത്യസമയത്ത് പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ റിസള്‍ട്ടുകള്‍ സമയബന്ധിതമായി പ്രഖ്യാപിക്കാതെയും, മൂല്യനിര്‍ണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത് നഷ്ടപ്പെടുത്തിയും വിദ്യാര്‍ത്ഥികളുടെ ഭാവിയെടുത്ത് അമ്മാനമാടുകയാണ് സര്‍വകലാശാല. ഇതിനു പുറമെ ആവശ്യസേവനങ്ങള്‍ക്കായി സര്‍വ്വകലാശാലയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ പിടികൂടിയത്.
ഇത്തരക്കാര്‍ക്കെതിരെയുള്ള സര്‍വകലാശാലയുടെ ഉദാസീന നിലപാടുകള്‍ അഴിമതി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാലങ്ങളായി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തകിടം മറിഞ്ഞിരിക്കുന്ന സര്‍വകലാശാലാ ഭരണം, കോവിഡ് പശ്ചാത്തലത്തില്‍ ഭീകരമാംവിധം വിദ്യാര്‍ത്ഥിവിരുദ്ധ സ്വഭാവത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഈ അവസ്ഥക്കെതിരെ ഇനിയും മൗനം പാലിച്ചാല്‍ അത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥിളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവി തകർക്കും. ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെയും അവരുടെ തന്നെ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളുടെയും ഇംഗിതത്തിനനുസരിച്ചുള്ള സര്‍വകലാശാലാ ഭരണം അവസാനിപ്പിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയെ ജനാധിപത്യവല്‍ക്കരിക്കാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫ്‌റിന്‍ കെ.എം പറഞ്ഞു. ഉപരോധം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി കമ്മിറ്റി കണ്‍വീനര്‍ ഹാദി ഹസന്‍ അധ്യക്ഷനായ സമരപരിപാടിയിൽ സംസ്ഥാന സെക്രട്ടറി ഷഹീന്‍ ശിഹാബ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ തശരീഫ് കെ.പി, വി.ടി.എസ്.ഉമര്‍ തങ്ങള്‍, നുജയിം പി.കെ, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമ്മല്‍ (കോഴിക്കോട്), ഡോ.സഫീര്‍ എ.കെ (മലപ്പുറം), അഷ്ഫാഖ് അഹമ്മദ് (തൃശ്ശൂര്‍), സല്‍മാന്‍ താനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.ഷെഫ്റിന്, സെക്രട്ടറിയേറ്റ് അംഗം വി.ടി. എസ് ഉമര്‍ തങ്ങള്‍, യൂണിവേഴ്‌സിറ്റി കണ്‍വിനീര്‍ ഹാദി ഹസന്‍,,തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഷ്ഫാഖ് അഹമ്മദ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുഹൈല്‍ വി.എ, യൂണിവേഴ്‌സിറ്റി യൂണിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുബാരിസ് യു, ജില്ലാ നേതാക്കള്‍ മെഹര്‍ സമീഹ്, മുഅ്‌മിന്‍, സ്റ്റേറ്റ് ക്യാമ്ബസ് സെക്രട്ടറിയേറ്റ് അംഗം ആദില്‍ അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി പതിനേഴ് റിസള്‍ട്ട് പബ്ലിഷ് ചെയ്യുമെന്ന് എക്സാം കണ്ട്രോളര്‍ ഉറപ്പ് നല്‍കി.
Post a Comment