ഫോക്കസ് ഏരിയ മാറ്റാനാവില്ലെന്ന് ആവർത്തിച്ച് ; വിദ്യഭ്യാസ മന്ത്രി

സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന 
പ്രശ്‌നമായതിനാല്‍ പ്രഖ്യാപിച്ച പരീക്ഷാ തീയതികളും 70 ശതമാനം ചോദ്യങ്ങള്‍മാത്രം ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കുമെന്ന തീരുമാനവും മാറ്റാനാവില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഇക്കൊല്ലം നവംബര്‍ മുതല്‍ കുട്ടികള്‍ ക്ലാസുകളിലെത്തിയ സാഹചര്യത്തില്‍ ഫോക്കസ് ഏരിയയ്ക്ക് പ്രസക്തിയില്ല.കഴിഞ്ഞവര്‍ഷത്തെ ഇളവ് വേണ്ടെന്ന് സര്‍ക്കാര്‍ എടുത്ത നിലപാടാണ്. അതില്‍ മാറ്റംവരുത്തേണ്ടതില്ല. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പരീക്ഷാ സമ്മര്‍ദം കുറയ്ക്കാ‌ന്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാര്‍ക്ക് ക്രമവും തുടരും.

മുഴുവന്‍ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ത്തിട്ട് വേണം പരീക്ഷയിലേക്ക് കടക്കാന്‍. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post