കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും കോർപറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്.
ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പുതുതായി ആരംഭിച്ച മൊബൈൽ മെഡിക്കൽ യൂണിറ്റ് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
കോവിഡ് ചികിത്സാ സേവനങ്ങൾക്ക് വേണ്ടി മാത്രമല്ല, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത ഏതൊരാൾക്കും താങ്ങാവുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനമെന്നും മേയർ കൂട്ടിച്ചേർത്തു.
സൗജന്യ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഒരു ഡോക്ടറും നഴ്സും ഉണ്ടായിരിക്കും. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഈ യൂണിറ്റിൽ സജ്ജമാണ്.
ഹോം കെയറിനും,വാക്‌സിനേഷൻ സേവനങ്ങൾക്കും, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താനും ഈ സൗകര്യം ഉപയോഗിക്കും.
മൊബൈൽ മെഡിക്കൽ യൂണിറ്റ് സേവനം ലഭിക്കുന്നതിനായി കോഴിക്കോട് ജില്ലാ കോവിഡ് കണ്ട്രോൾ റൂം നമ്പറായ 8590014934 ലോ കോർപറേഷൻ കോവിഡ് കണ്ട്രോൾ സെൽ നമ്പറായ 04952311471 ലോ ജില്ലയിലെ നഗര പ്രാഥ മികാരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്
മേയർ ബീന ഫിലിപ്പ്, ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment