ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൈ തകർന്ന യുവാവിന്റെ മൊഴി രേഖപ്പെടുത്തി

ചെ​ര​ണ്ട​ത്തൂ​രി​ല്‍ വീ​ടി​നു മു​ക​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​ന്റെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ വ​ട​ക​ര എ​സ്.​ഐ എം. ​നി​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് മൂ​ഴി​ക്ക​ല്‍ മീ​ത്ത​ല്‍ ഹ​രി പ്ര​സാ​ദി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ 16നു ​രാ​ത്രി​യാ​ണ് വീ​ടി​ന്റ ടെ​റ​സി​ല്‍ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ല്‍ ഹ​രി​പ്ര​സാ​ദി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. എം.​എം.​സി മെ​ഡി​ക്ക​ല്‍ കോ​ള​ജ് തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ പ​ല​ത​വ​ണ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും പ്ര​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ മൊ​ഴി എ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

സ്ഫോ​ട​ന​ത്തി​ല്‍ ഇ​യാ​ളു​ടെ വ​ല​തു കൈ​പ്പ​ത്തി മു​റി​ഞ്ഞു മാ​റു​ക​യും ഇ​ട​തു കൈ​പ്പ​ത്തി​യു​ടെ മൂ​ന്ന് വി​ര​ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും​ചെ​യ്തി​ട്ടു​ണ്ട്. ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post