ബാബുവിനെതിരെ കേസ്; നടപടി കൂടുതല്‍ ആളുകള്‍ മല കയറാനെത്തുന്നതിനെ തുടർന്ന്.


മലമ്പുഴ ചെറാട് മലയില്‍ കയറിയ ബാബുവിനെതിരെ കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസര്‍ കേസെടുത്തു. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. ബാബുവിന് ഒപ്പം മല കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും കൂടുതല്‍ പേര്‍ മല കയറുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് എടുത്തത്. ഇനി മല കയറുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

 മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുത് എന്ന് വനംവകുപ്പ് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം.

തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫോഴ്സും നടത്തിയ ശ്രമത്തില്‍ മലയില്‍ കയറിയ ആളെ കണ്ടെത്തി. രാധാകൃഷ്ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയത്. മലയുടെ പരിസരം ഈ യുവാവിന് കൃത്യമായി അറിയാമായിന്നെന്നാണ് പ്രദേശവാസികള്‍ വിലയിരുത്തുന്നത്.


Post a Comment

Previous Post Next Post