ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ

അറിയിപ്പ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിഗ്രി യോഗ്യതകളുള്ളവര്‍ക്കായി തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8590893066

ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം: ജില്ലാതല പരിശീലനം ഫെബ്രുവരി 11ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ ഇതിനായി പദ്ധതി വകയിരുത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഫെബ്രുവരി 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റ്്, വൈസ് പ്രസിഡന്റ് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്രൊജക്ട് ഇംപ്ലിമെന്റിഗ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നഗരസഭാതലത്തില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരും പങ്കെുക്കണം. കോര്‍പ്പറേഷന്‍ തലത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനും 7 മുനിസിപ്പാലിറ്റികള്‍ക്കും 37 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് ഇതിനായി പദ്ധതി വകയിരുത്തിയിട്ടുള്ളത്.

ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റം- ആദ്യ ഘട്ടത്തില്‍ പദ്ധതി വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍:

കോർപ്പറേഷൻ

കോഴിക്കോട് കോര്‍പ്പറേഷന്‍

മുനിസിപ്പാലിറ്റികള്‍

വടകര, പയ്യോളി, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര

ഗ്രാമപഞ്ചായത്തുകള്‍

അഴിയൂര്‍, ചോറോട്, ഏറാമല, എടച്ചേരി, വളയം, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, വേളം, നരിപ്പറ്റ, വില്യാപള്ളി, മണിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, ബാലുശ്ശേരി, നടുവണ്ണൂര്‍, പനങ്ങാട്, അരിക്കുളം, കക്കോടി, കാക്കൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, മാവൂര്‍, കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി.

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂര്‍, വരവൂര്‍ ഐടിഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. അവസാനതീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിവരെ. 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 8547630005, 9947895238 ഇ-മെയില്‍: ddscddkkd@gmail.com

റീ-ക്വട്ടേഷന്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ കേരളാധീശ്വരപുരം, വി.ആര്‍. പുരം, പാതായ്ക്കര, ചെറുവത്തൂര്‍, മാടായി, എരുമപ്പെട്ടി, കുറുവങ്ങാട് ഐടിഐകളിലെ പ്ലംബര്‍ ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. അവസാനതീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിവരെ. 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 8547630005, 9747609089 ഇ-മെയില്‍: ddscddkkd@gmail.com

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികവാര്‍ന്ന വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളോടുകൂടി താമസിച്ച് പഠിക്കുന്നതിനുമായി മരുതോങ്കരയില്‍ ആരംഭിച്ച പെണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍നിന്നും ലഭിക്കും. വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370379, 2370657



ക്വട്ടേഷന്‍ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സി(ഇംഹാന്‍സ്)ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കഅവസാന തീയതി ഫെബ്രുവരി 23 ഉച്ചക്ക് രണ്ട് മണി. 24ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2359352

ഗതാഗത നിയന്ത്രണം

താമരശ്ശേരി പള്ളിപ്പുറം റോഡില്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ തച്ചംപൊയില്‍ വഴി കടന്നു പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ലേലം

ചേവായൂര്‍ ഗവ. ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ 41 മരങ്ങള്‍ വില്പന നടത്തുന്നതിന് ഫെബ്രുവരി16 രാവിലെ 11.30ന് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍ പൊതുലേലം നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2355840

Post a Comment

Previous Post Next Post