കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്. ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം കോർപ്പറേഷന് ഒരു പരാതി കൂടി ലഭിച്ചതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.
ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം കോർപറേഷന്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാർ അറിയിച്ചു.
നേരത്തെ വെള്ളമാണെന്നു കരുതി ബീച്ചിലെ തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ 17 കടകളില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡും , 17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു.
ഒപ്പം ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച 12 കടകള്‍ താത്കാലികമായി അടപ്പിക്കുകയും. 8 കടകള്‍ക്ക് കോംബൗണ്ടിങ് നോട്ടീസ് നല്‍കുകയും ചെയ്തു
Post a Comment