പയ്യോളി നഗരസഭാ ഓഫീസിൽ ഇനി അവധി ദിവസവങ്ങളിലും നികുതി അടയ്ക്കാം

പയ്യോളി നഗരസഭ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനാൽ ഇനി മുതൽ അവധി ദിവസക്കുളിലും പൊതുജനങ്ങൾക്ക് നികുതി അടയ്ക്കാം.

 2021 -22 വര്‍ഷത്തിലെ കെട്ടിടനികുതി, തൊഴില്‍ നികുതി , ഡി ആന്‍റ് ഓ ലൈസന്‍സ് ഫീസ് മുതലായവ കുടിശ്ശിക സഹിതം ഒടുക്കുന്നതിന് പൊതു ജനങ്ങളുടെ സൗകര്യാര്‍ഥം 2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ നഗരസഭ ഓഫീസ് ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. 

നഗരസഭയില്‍ ഒടുക്കേണ്ട എല്ലാവിധ നികുതികളും ഫീസും കൃത്യമായി ഒടുക്കുന്നതിനും പലിശ പിഴ പലിശ ഇല്ലാതെ കുടിശ്ശിക ഒടുക്കുന്നതിനും നഗരസഭയുമായി സഹകരിക്കണമെന്നും പയ്യോളി നഗരസഭ അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post