സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഒരുമാസത്തിനുശേഷം വിവാഹം നടക്കുമെന്ന് കുടുംബം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായ സച്ചിന്‍ദേവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില നിന്നും മത്സരിച്ചാണ് നിയമസഭയിൽ എത്തിയത്.

കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് ആര്യ മേയറായത്.

Post a Comment

Previous Post Next Post