കൊയിലാണ്ടി റെയിൽ വേ സ്റ്റേഷൻ പരിസരത്ത് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും പണം കവർന്നു. ഇന്ന് വൈകീട്ട് 6 മണിയോടയാണ് സംഭവം. റെയിൽവെ സ്റ്റേഷൻ റോഡിൽ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം പഴയ റെയിൽവെ ഗേറ്റിന് സമീപത്തുനിന്ന് 75 വയസ്സുള്ള ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശിയെയാണ് മൂന്നംഗം സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്.
മൽപ്പിടുത്തത്തിൽ അദ്ധേഹത്തിൻ്റെ ഷർട്ട് കീറുകയും ചെറിയ പരിക്കേൽക്കുകയും ചെയ്തു, പോക്കറ്റിലുള്ളപണം അക്രമികൾ കവർന്നു.
കൊയിലാണ്ടിയിലെ മലഞ്ചരക്ക് വ്യാപരിക്ക് അടക്ക വിറ്റ ശേഷം പണവുമായി തിരികെ പോകുമ്പോഴാണ് വയോധികന് നേരെ ആക്രമണമുണ്ടായത്, ഉടൻതന്നെ ഓട്ടോറിക്ഷ വിളിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
തുടർന്ന് എസ്.ഐ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാതിക്കാരനുമായി സംഭവസ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മൂന്ന് യൂവാക്കളാണ് അക്രമിസംഘത്തിലുള്ളത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പെട്ടന്ന് തന്നെ പിടികൂടുമെന്ന് എസ്.ഐ. ഉണ്ണികൃഷ്ണൻ പറഞ്ഞു
Post a Comment