ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണംനടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഭക്തര്‍ക്ക് കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധന്‍മാരുടെയും സ്‌ക്യൂബ ടീമിന്‍ന്റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
Post a Comment