കായണ്ണയിൽ നൂറോളം കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.

കായണ്ണ ഗ്രാമപഞ്ചായത്തിൽ 20 21-22 വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൂറോളം എസ്.സി. കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി ഉദ്ഘാടനം നിർവ്വഹിച്ചു. 

 സ്റ്റാൻഡിംഗ് കമ്മിറ്റി  ചെയർപേഴ്സൺ ബിൻഷ കെ.വി. അദ്ധ്യക്ഷം വഹിച്ചു.  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. നാരായണൻ, ജയപ്രകാശ് കായണ്ണ, പി.കെ. ഷിജു, ഗാന   കെ .സി, സെക്രട്ടറി മനോജ് കുമാർ, അസി. സെക്രട്ടറി സായ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. 2021-22 വർഷത്തിൽ 2,80,000 രൂപയാണ് പദ്ധതിയിൽ വകയിരുത്തിയത്

Post a Comment

Previous Post Next Post