യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി.


യുക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1.45 ഓടെയാണ് റൊമാനിയൻ തലസ്ഥാനമായ ബുക്കെറെസ്റ്റിൽ പ്രത്യേക എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്.

'ഓപ്പറേഷൻ ഗംഗ' എന്ന പേരിട്ട ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 219 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇതിൽ 27 പേർ മലയാളികളാണെന്നാണ് നോർക്കയിൽ നിന്ന് ലഭിക്കുന്ന വിവരം.

വിമാനത്തിലുള്ളവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പീയുഷ് ഗോയൽ പറഞ്ഞു.

Post a Comment

Previous Post Next Post