വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം അല്‍പ്പ സമയത്തിനകം വീട്ടിലേക്കെത്തിക്കും. ആദരസൂചകമായി വെള്ളിയാഴ്ച കടകളടിച്ചിടും. ഏറെക്കാലമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീന്‍.ഭാര്യ: ജുവേരിയ. മക്കള്‍: മന്‍സൂര്‍, എന്‍മോസ്, അഷ്റ, ഐന. ഖബറടക്കം പിന്നീട് തീരുമാനിക്കും.
Post a Comment