പൊതുവിഭാഗത്തിൽപ്പെടുന്ന വെള്ള കാർഡുടമകളുടെ റേഷൻ വിഹിതം ഉയർത്തി. ജനുവരിയിൽ കാർഡിന് ഏഴ് കിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ച് കിലോയും ,നവംബറിൽ നാലു കിലോയും ആയിരുന്നു.
നീല, വെള്ള കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും പുനരാരംഭിക്കും.ഈ മാസം മൂന്നു കിലോ വീതം സ്പെഷ്യൽ അരി ആണ് നൽകുക.ഇതിനു പുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളായ എൻപിഐ കാർഡുടമകൾക്ക് രണ്ടുകിലോ സ്പെഷ്യൽ അരിയും ഉണ്ട് ,15 രൂപയാണ് നിരക്ക്.
ഓരോ റേഷൻകടയിലേയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യൽ അരി വിതരണം .മഞ്ഞ പിങ്ക് കാർഡ് കാരുടെ വിധത്തിൽ മാറ്റമില്ല.
സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണം ഏതാനും മാസങ്ങളായി കുറവാണ്.ഇതുമൂലം ടൺകണക്കിന് ഭക്ഷ്യധാന്യം മാസംതോറും മിച്ചം വരികയാണ്.റേഷൻ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് പൊതുവിഭാഗം കാർഡുകൾക്ക് കൂടുതലായി നൽകുന്നത്.സംസ്ഥാനത്തെ നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ല. ഡിസംബറിലും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ,കോവിഡ് കാലത്ത് റേഷൻ വിതരണം ചില ഘട്ടങ്ങളിൽ 98 ശതമാനത്തോളമെത്തിയിരുന്നു.അന്ന് പൊതുവിഭാഗത്തിന് രണ്ട് കിലോ അരി വീതമേ നൽകാൻ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ റേഷൻ വിതരണം 85 ശതമാനത്തിൽ താഴെ എത്തി.
Post a Comment