കണ്ണൂർ ദേശീയപാതയിൽ സെൻട്രൽ ജയിലിന് അടുത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാലിയത്ത് വളപ്പ്-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.
അപകടസമയത്ത് അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി തന്നെ പുറത്തിറക്കാൻ ബസ് ജീവനക്കാർക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡിൽ നിന്നാണ് ആദ്യം പുക ഉയരാൻ തുടങ്ങിയത്. ഇതോടെ ബസ് നിർത്തി.
ശക്തമായി പുക ഉയർന്നതോടെ യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി. ഈ സമയത്ത് തന്നെ ബസ് ആളിക്കത്താൻ തുടങ്ങിയിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത് .
Post a Comment