കെ എസ് ടി എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.


 കെ എസ് ടി എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

 സ്വതന്ത്രചിന്തയും ആവിഷ്കാരവും വിലക്കപ്പെടുന്ന വർത്തമാനകാലത്ത് പുതിയ വിജ്ഞാന സമൂഹം മാതൃഭാഷയിലൂടെ സൃഷ്ടിക്കപ്പെടണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലയെയും സാഹിത്യത്തെയും സാമൂഹ്യ പരിവർത്തനത്തിനുള്ള ആയുധങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കെ എസ് ടി എ കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അധ്യാപക കലോത്സവം നടത്തിവരികയാണ്. രണ്ടുദിവസങ്ങളിലായി നാനൂറോളം അധ്യാപക കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

 ഉദ്ഘാടന പരിപാടിയിൽ കെഎസ്ടിഎ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ, കെ. ഷാജിമ, ജില്ലാ സെക്രട്ടറി ആർ.എം രാജൻ, ജില്ലാ ട്രഷറർ എം ഷീജ,ജില്ല വൈ.പ്രസിഡണ്ട്‌ വി പി സദാനന്ദൻ സ്വാഗത സംഘം വൈസ് ചെയർമാൻ ഗണേഷ് കക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ പികെ ഭരതൻ സ്വാഗതവും ജനറൽ കൺവീനർ പികെ ജിതേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post