കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാൻസിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. സംഘാടന മികവിലും ജന പങ്കാളിത്തത്തിലും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു ബേപ്പൂർ വാട്ടർ ഫെസ്റ്റെന്ന് അവർ അഭിപ്രായപ്പെട്ടു.
ബേപ്പൂർ ഉൾപ്പെടെയുള്ള കേരളത്തിലെ ടൂറിസം സാധ്യതകൾ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വഞ്ചർ ടൂറിസം, വാട്ടർ സ്പോർട്സ് സാധ്യതകളുമായി ഉപയോഗപ്പെടുത്തുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും അവർ അറിയിച്ചു.
ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ വിജയമാക്കുന്നതിന് മാതൃകാപരമായ ഇടപെടൽ നടത്തിയ കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പൊളയിറ്റ് പൊലീസിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും സംഘാടകരെയും ജനുവരി 9ന് രാവിലെ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കുമെന്നും ഫ്രാൻസിൽ നിന്നെത്തിയ ടുറിസ്റ്റ് സംഘം അറിയിച്ചിട്ടുണ്ട്.
Post a Comment