ഗതാഗത നിയന്ത്രണം


റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതി പ്രകാരം കൊയിലാണ്ടി, താമരശ്ശേരി, മുക്കം, അരീക്കോട് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഉള്ളിയേരി ടൗണിലുള്ള പാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേക്കും കോഴിക്കോടേക്കും പോകുന്ന ചെറിയ വാഹനങ്ങള്‍ തെരുവത്ത് കടവ് റോഡ് - കക്കഞ്ചേരി- മുണ്ടാത്ത് വഴി പോകണമെന്നും അത്തോളി ഭാഗത്തു നിന്നും പേരാമ്പ കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുവുള്ളി -നാറാത്ത് മുന്നോത്ത് വഴി പോകണമെന്നും കണ്ണൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍  അറിയിച്ചു.

കോഴിക്കോടു നിന്നും പേരാമ്പ്ര കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറാതെ പാലത്തിനടുത്ത് ജംഗ്ഷനടുത്തായി നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും തിരിച്ച് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസിനടുത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും കൊയിലാണ്ടി, താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്ക് സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കി പോകാമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post