പുതുവർഷത്തെ വരവേറ്റുകൊണ്ട് കാപ്പാട് തീരത്ത് ഓപ്പൺ കേൻ വാസ് ചിത്രീകരണമൊരുക്കി പൂക്കാട് കലാലയം ചിത്രവിഭാഗം. കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നടക്കുന്ന സാഗരനീലിമ ചിത്രപ്രദർശനത്തിൻ്റെ ഭാഗമായാണ് 26 ഓളം ചിത്രകാരമാർ ചേർന്ന് കാപ്പാട് കടപ്പുറത്ത് ചിത്രമൊരുക്കിയത്. ഓപ്പൺ കേൻവാസിനു പുറമെ ചുമർചിത്ര രചനയുടെ ലൈവ് ഷോയും നടത്തി.
ആർട്ട് ഗാലറിയുടെ മുൻവശത്ത് തയ്യാറാക്കിയ തുറന്ന വേദിയിൽ ചുമർച്ചിത്രരചനാ രീതികൾ പരിചയപ്പെടുത്തി തത്സമയ ചിത്രങ്ങൾ പിറന്നു. ആർട്ടിസ്റ്റ് സതീഷ് തായാട്ട്, സുരേഷ് ഉണ്ണി, യു.കെ. രാഘവൻ നേതൃത്വം നൽകി. നിഖിൽ, സൗരവ്, വർണ്ണ, ഷിബിന, പ്രജുല, അഭിഷേക്, ബീഗം മഹജബീൻ, ദൃശ്യന്ത്,
ജോബിഷ്, ബിന്ദു, അർത്ഥന എന്നിവർ ലൈവ് ചിത്രരചനയിൽ പങ്കെടുത്തു. ചിത്രപ്രദർശനം ജനുവരി 3 വരെ തുടരും.
Post a Comment