പയ്യോളിയിൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​നി​ടെ യുവാക്കൾ പൊലീസ് പിടിയിൽ



പയ്യോളി ടൗ​ണി​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​നി​ടെ ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി.ചെ​ര​ണ്ട​ത്തൂ​ര്‍ പു​ത്തൂ​ര്‍ വീ​ട്ടി​ല്‍ റ​മീ​സ് (23), പ​യ്യോ​ളി അ​ങ്ങാ​ടി പ​റ​മ്ബ​ത്ത് താ​ഴെ വീ​ട്ടി​ല്‍ അ​ല്‍ന​ജും മു​ഹ്താ​സ് (22) എ​ന്നി​വ​രെ​യാ​ണ് പ​യ്യോ​ളി എ​സ്. ഐ ​പി.​എം. സു​നി​ല്‍കു​മാ​ര്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം ടൗ​ണി​ലെ ര​ണ്ടാം റെ​യി​ല്‍​വേ ഗേ​റ്റി​ന് മു​ന്നി​ല്‍ വെ​ച്ചാ​ണ് സം​ഭ​വം .കാ​റി​ല്‍ സ​ഞ്ച​രി​ച്ച ഇ​വ​ര്‍ 42 ഗ്രാം ​ക​ഞ്ചാ​വാ​ണ് കൈ​വ​ശം വെ​ച്ചി​രു​ന്ന​ത്. റോ​ഡ​രി​കി​ല്‍ വെ​ച്ച്‌ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​വു​ന്ന​ത്. 1220 B2A വ​കു​പ്പ് പ്ര​കാ​രം പ​യ്യോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.     

Post a Comment

Previous Post Next Post