എജ്യുഗാര്‍ഡ്' സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം 20 മുതല്‍ 22 വരെ


15 - 17 പ്രായപരിധിയിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ  വേഗത്തിൽ  പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'എജ്യൂഗാർഡ്' പരിപാടിക്ക് നാളെ ജില്ലയിൽ തുടക്കമാവും. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്.   

15 - 17 പ്രായപരിധിയിലുള്ള 1.43 ലക്ഷത്തോളം  പേർ ജില്ലയിലുണ്ട്.  ഇതിൽ 55,040 പേർക്ക് ഇതിനകം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവർക്ക് കൂടി വാക്സിനേഷൻ എടുക്കാൻ സ്കൂളുകളിൽ തന്നെ സൗകര്യമൊരുക്കി ഈ വിഭാഗക്കാരുടെ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.  ജനുവരി 20, 21, 22 തിയ്യതികളിലായി നടക്കുന്ന പരിപാടി പ്രയോജനപ്പെടുത്തി  എല്ലാ കുട്ടികളും വാക്സിനെടുക്കണമെന്നും  കുട്ടികൾ വാക്സിനെടുത്തു എന്ന്  രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഡിഎംഒ അറിയിച്ചു.

Post a Comment

Previous Post Next Post