താമരശ്ശേരി ചുരത്തിൽ ഇന്ന് രാത്രി 11 മണിക്ക് ശേഷം നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നതാണ്.


ഇന്നലെ താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ മറിഞ്ഞ ലോറി  ഇന്ന് രാത്രി 11 മണിക്ക് ശേഷം  ക്രൈനുകൾ ഉപയോഗിച്ച് കയറ്റുന്നതിനാൽ  ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നതാണ്. ആയതിനാൽ ചുരം ഏഴ്, എട്ട് വളവുകളിൽ  വൺവേ അടിസ്ഥാനത്തിലായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിനായി സ്ഥലത്തുണ്ടാവുന്നതാണ്.

Post a Comment

Previous Post Next Post