മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് 'RIGHTS QUEST' ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.


ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച്  കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും Q factory യുടെയും  സംയുക്താഭിമുഖ്യത്തിൽ 'RIGHTS QUEST' ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.  

രണ്ട് ഘട്ടങ്ങളായാണ് ക്വിസ് മത്സരങ്ങൾ നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ഡിസം. 7 നകം രജിസ്റ്റർ ചെയ്യണം. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ പൂരിപ്പിക്കേണ്ടുന്ന ലിങ്ക് വഴി ആദ്യ ഘട്ട മത്സരത്തിൽ പങ്കെടുക്കാം.

പ്രാഥമിക ഘട്ടത്തിൽ ഉയർന്ന പോയിന്റുകൾ കരസ്ഥമാക്കുന്നവർ ഫൈനലിലേക്ക് യോഗ്യത നേടും. രണ്ടാം ഘട്ടം തത്സമയം സൂമിലായിരിക്കും നടക്കുക.

ഫൈനൽ റൗണ്ടുകൾ ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

 പ്രായ ഭേദമന്യേ നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുവാൻ *ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ:

വിശദ വിവരങ്ങൾക്ക്: https://wa.me/message/24LRSOFSWR4FH1




Post a Comment

Previous Post Next Post