മലപ്പുറത്ത് കെ.റെയിൽ ഓഫീസിനു മുൻപിൽ പ്രതിഷേധവുമായി ലീഗ് പ്രവർത്തകർ .


  മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസിനു മുൻപിലാണ് ലീഗ് പ്രവർത്തകർ പ്രതിഷേധവയുമായ് എത്തിയത് .പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് ഒരു കൂട്ടം യൂത്ത് ലീഗ് പ്രവർത്തകർ ചേർന്ന് താഴിട്ട് പൂട്ടി ഉപരോധിച്ചത് .

 രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ തടഞ്ഞു നിർത്തി പ്രതിഷേധിക്കുകയും  ഓഫീസിന് അകത്തുകയറാൻ അനുവദിക്കാതെയുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത് .

കെ റെയിലിനെതിരെ ഒരുപാട് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും അത് കണ്ടില്ലെന്നടിച്ചാണ് സർക്കാർ ഇ പദ്ധതിയുമായി മുന്നോട്ടു പോവുന്നത് .കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ഓഫീസിനു മുൻപിൽ കുത്തിയിരുന്ന പ്രവർത്തകരെ  പൊലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി.  

Post a Comment

Previous Post Next Post