സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശം നല്‍കി ഡിജിപി.


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന എസ്പി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. പോക്‌സോ കേസുകളുടെ അന്വഷണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ആയിരത്തിലധികം കേസുകളില്‍ കുറ്റപത്രം നല്‍കാനുണ്ട് ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31നകം കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ അന്വേഷണ പൂര്‍ത്തിയാക്കണമെന്നാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്പിമാര്‍  നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

ഇന്റലിജന്‍സ് എഡിജിപി സംസ്ഥാനത്തെ സുരക്ഷ വെല്ലുവിളികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി യോഗത്തില്‍ കര്‍ശന നിർദ്ദേശം നൽകി.

തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം, രഹസ്യ വിവര ശേഖരണം ഊര്‍ജിതമാക്കണമെന്നും ഡിജിപി അനില്‍ കാന്ത്  നല്‍കിയതായാണ് വിവരം.

Post a Comment

Previous Post Next Post