കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കൺവെൻഷൻ പൂക്കാട് വെച്ചു നടന്നു.


ചേമഞ്ചേരി : കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കൺവെൻഷൻ പൂക്കാട് FF. ഹാളിൽ പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹാരിസ് ബാഫഖി തങ്ങൾ, ഏരിയാ പ്രസിഡന്റ് അബൂബക്കർ മൈത്രി എന്നിവർ സംസാരിച്ചു. 

കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമനിധി, നോർക്ക പദ്ധതികൾ, സാന്ത്വന പദ്ധതി, പുനരധിവാസ പദ്ധതികൾ എന്നിവയുടെ മാതൃകയിൽ കേന്ദ്ര സർക്കാർ നിയമം മൂലം പ്രവാസി ക്ഷേമ പദ്ധതികൾ ആരംഭിക്കണമെന്നും, സമഗ്രമായ ദേശീയ കുടിയേറ്റ നിയമം കൊണ്ടുവരണമെന്നും കൺവെൻഷൻ കേന്ദ്രസർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  മേഖലാ പ്രസിഡന്റ് നിസാർ കാപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷനിൽ മേഖലാ സെക്രട്ടറി എം.കെ.രാമകൃഷ്ണൻ സ്വാഗതവും, ശാന്ത കളമുള്ള കണ്ടി നന്ദിയും രേഖപെടുത്തി.

Post a Comment

Previous Post Next Post