സൗജന്യ കായിക പരിശീലനവും മോഡൽ പരീക്ഷയും നടത്തി.


ഇന്ത്യാ റിസർവ് ബറ്റാലിയനിലേക്ക് കേരളാ PSC പരീക്ഷാർത്ഥികൾക്കായി GOOD MORNING HEALTH CLUB PISHARIKAVഉം ഫീനിക്സ് അക്കാദമിയും ചേർന്ന് സൗജന്യ കായിക പരിശീലനവും മോഡൽ പരീക്ഷയും നടത്തി. പിഷാരികാവ് ക്ഷേത്രഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി   ഇൻസ്പക്ട്ടർ ഓഫ് പൊലീസ് ശ്രീ സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 

ചടങ്ങിൽ പിഷാരിക്കാവ് ട്ട്രസ്റ്റി ബോർഡ് ചെയർമാർ ശ്രീ പുനത്തിൽ നാരയണൻ നായർ, കൊയിലാണ്ടി   മുൻസിപ്പാലിറ്റി 43ആം വാർഡ് കൗൺസിലർ  ഫക്രുദീൻ മാസ്റ്റർ , മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ക്റ്റർ കെ.എം.പ്രസാദ്  രജീഷ് പുത്തഞ്ചേരി എന്നിവർ സംസാരിച്ചു. മീത്തൽ അജയകുമാർ, മൂത്തെടുത്ത് ഹരിദാസ് , വിനീത്, ദീക്ഷിത്ത്, ശ്രീബാൽ, അനുരാഗ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post