ഓപ്പറേഷൻ ഡെസിബെല്ലുമായി മോട്ടോർ വാഹനവകുപ്പ്


ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും . ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് , കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും  കേള്‍വിത്തകരാറുണ്ടെന്നാണ് IMA നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

വികസിത രാജ്യങ്ങളിൽ, അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഒഴിച്ച് ഹോൺ മുഴക്കുന്നത് അപരിഷ്കൃതമായി കരുതുകയും മറ്റ് വാഹനത്തിലെ ഡ്രൈവർമാരെ ശാസിക്കുന്നതിന് തുല്യമായി കരുതുമ്പോൾ ഇന്ത്യയിൽ ഇതിനു വിപരീതമായി ഭൂരിഭാഗവും ഇത് സ്വഭാവത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. 

ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. ഇത് ഒരു ശല്യത്തേക്കാൾ ഇത് ഗർഭസ്ഥ ശിശുക്കൾ മുതൽ മുതിർന്നവർക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ് പ്രത്യേകിച്ച് എയർ ഹോണും ശബ്ദപരിധി പാലിക്കാത്തവയും.
ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം ശബ്ദ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ ഡെസിബെൽ നടപ്പിലാക്കുന്നത്. ഹോൺ നിരോധിത മേഖലകളിൽ അനാവശ്യമായി ഹോൺ മുഴക്കുന്നവർ, ശബ്ദ പരിധി ലംഘിക്കുന്ന ഹോണുകൾ, സൈലൻസറുകൾ തുടങ്ങിയവ കണ്ടെത്തി നടപടിയെടുക്കുകയും ശബ്ദ മലിനീകരണത്തിനെതിരെ വാഹന ഉപയോക്താക്കിടയിൽ ബോധവൽക്കരണം നടത്തുകയുമാണ് ഈ ഓപ്പറേഷൻ ഡെസിബെൽ കൊണ്ടുദ്ദേശിക്കുന്നത്.


Post a Comment

Previous Post Next Post