യുവാവ് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിച്ച യുവതി മരണപ്പെട്ടു.


യുവാവ് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിനു കീഴടങ്ങി.  തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം കാട്ടുവയലിൽ മനോജിന്റെ മകൾ  സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) ആണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചു മരണപ്പെട്ടത്.

 തിക്കോടി ഗ്രാമപഞ്ചായത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു യുവതി . അഞ്ച് ദിവസം മുൻപാണ് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചത്. പതിവ് പോലെ ഇന്ന് രാവിലെ പഞ്ചായത്തിലെത്തിയ യുവതിയെ തിക്കോടി വലിയ മഠത്തിൽ നന്ദകുമാർ ആക്രമിക്കുകയും കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. തുടർന്ന് യുവാവും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരേയും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെടുകയായിരുന്നു.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെയാണ് സംസ്കാരം നടക്കുക. അമ്മ: സുജാത (ലൈബ്രേറിയൻ തിക്കോടി കൈരളി ഗ്രന്ഥശാല , സഹോദരൻ യദു കൃഷ്ണ (ഗവ: പോളി ടെക്നിക്ക് കോഴിക്കോട്),

Post a Comment

Previous Post Next Post