സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സൈബർ വിഭാഗത്തെ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കുന്ന അംഗീകൃത സ്ഥാപനമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു. കംപ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെ പരിശോധനയ്ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ 5 ഫൊറൻസിക് ലാബുകൾക്കു മാത്രമാണ് ഇതു വരെ ഈ അംഗീകാരം ഇതിനു മുൻപു ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ത്രിതല പരിശോധന വിജയകരമായി പൂർത്തീകരിച്ചതിനാണ് അംഗീകാരം. കംപ്യൂട്ടർ ഉപകരണങ്ങളും, മൊബൈൽ ഫോണുകളും പരിശോധിക്കാൻ വേണ്ട എല്ലാ വിധ സാങ്കേതിക വിദ്യയും വിദഗ്ധരും ഫൊറൻസിക് ഉപകരണങ്ങളും സംസ്ഥാന ഫൊറൻസിക് ലാബിലെ സൈബർ വിഭാഗത്തിന് ഉണ്ടെന്നു കേന്ദ്ര സർക്കാരിനു ബോധ്യപ്പെട്ടതിനാലാണ് അംഗീകാരം ലഭിച്ചത്.
ഡിജിപി അനിൽകാന്ത്, സംസ്ഥാന ഫൊറൻസിക് സയൻസ് ലാബ് ഡയറക്ടർ എം.എ.ലതാദേവി, ജോയിന്റ് ഡയറക്ടർ ഡോ.എസ്.പി. സുനിൽ, കൺസൾട്ടന്റും സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലെ മുൻ ഡയറക്ടർ കെ.പി.എസ്. കർത്ത എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. ഇലക്ട്രോണിക് പരിശോധന നടത്തി കോടതിയിൽ റിപ്പോർട്ട് നൽകാൻ ഐടി നിയമത്തിലെ 79ാ(എ)വകുപ്പു പ്രകാരം കേന്ദ്ര സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
Post a Comment