തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ഊഷ്മളമായ ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവ സന്ദേശം നൽകിക്കൊണ്ട് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സംസാരിച്ചു.
പി ടി എ പ്രസിഡന്റ് വി മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി എം കോയ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ബ്ലോക്ക് ചെയർമാൻ ), അതുല്യ ബൈജു ( പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ), വാർഡ് മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയിൽ എന്നിവർ ഉപഹാരങ്ങൾ നൽകി.സ്കൂൾ പ്രിൻസിപ്പാൾ ഷെറീന ടി. കെ, മാനേജർ ജനാർദ്ദനൻ മാസ്റ്റർ, കൃഷ്ണദാസ് വി (സ്റ്റാഫ് സെക്രട്ടറി ), സതീഷ് ബാബു.എ (ഡെപ്യൂട്ടി HM), ഉണ്ണി തിയ്യക്കണ്ടി (പി ടി എ വൈസ് പ്രസിഡന്റ് )എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് കെ കെ വിജിത സ്വാഗതവും പ്രവേശനോത്സവം കൺവീനർ ശാലിനി പി പി നന്ദിയും പറഞ്ഞു.
Post a Comment