പോലീസ് സ്‌റ്റേഷനുകളിൽ ഭീതിയില്ലാതെ കയറിച്ചെല്ലാനാകണം: പി.സതീദേവി


കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റഷേനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

ആരോപണവിധേയനായ സിഐക്കെതിരെ നിരവധി പരാതികൾ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിൽ മൊഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല. പരിശോധിച്ചുവരികയാണ്.

സ്ത്രീവിരുദ്ധമായ സമീപനം പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. ഇത് പോലീസ് സംവിധാനത്തേയും ബാധിക്കുന്നു. ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാര്‍ക്ക് കൊടുക്കണമെന്ന നിര്‍ദേശം കമ്മീഷൻ  മുന്നോട്ടുവെച്ചിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post