ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിൽ



ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണ് തേജസിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പും ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

വര്‍ഷങ്ങളായി ഗവര്‍ണര്‍ക്കൊപ്പമുള്ള ഡ്രൈവറായിരുന്നു തേജസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചേര്‍ത്തലയിലേക്ക് കൊണ്ടുപോകും. 

Post a Comment

Previous Post Next Post